മുതിര്‍ന്ന പൗരന്മാര്‍ക്കും ഗുരുതരരോഗം ബാധിച്ചവര്‍ക്കുമായി മെഗാ വാക്സിനേഷന്‍ ക്യാമ്പ്

55

ജില്ലയിലെ 60 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ഗുരുതര രോഗം ബാധിച്ചവര്‍ക്കും രജിസ്‌ട്രേഷനില്ലാതെ മെഗാ വാക്സിനേഷന്‍ ക്യാമ്പിലെത്തി വാക്സിന്‍ സ്വീകരിക്കാവുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു. 45 വയസ്സിനും 59 വയസ്സിനുമിടയില്‍ പ്രായമുള്ള ഗുരുതര രോഗം ബാധിച്ചവര്‍ ഇത്് സംബന്ധിച്ച് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം സഹിതമാണ് വാക്സിനേഷന് വരേണ്ടത്.

സാക്ഷ്യപത്രം ലഭിക്കുന്നതിനുള്ള ഫോര്‍മാറ്റ് https://drive.google.com/file/d/1gF2KanQWL–6Q8L2jfIeIbXfvj2O7EGs/view?usp=sharing എന്ന ലിങ്കില്‍ നിന്ന് ലഭിക്കും.

കാസര്‍കോട് നഗരസഭാ പരിധിയിലെ ഫിഷറീസ് ഓഫീസ് കസബ കടപ്പുറം, മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ എന്നിവിടങ്ങളിലും കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ ജില്ലാ ആയുര്‍വേദ ആശുപത്രി പടന്നക്കാട്, നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കുശാല്‍നഗര്‍ എന്നിവിടങ്ങളിലുമായി മാര്‍ച്ച് 16,18,19,20,22 തിയ്യതികളിലായാണ് മെഗാ വാക്സിനേഷന്‍ ക്യാമ്പ് നടക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെയാണ് വാക്സിനേഷന്‍ സമയം .

NO COMMENTS