മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം ഇന്ന്

177

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം ഇന്ന് നടക്കും. ഭരണത്തിന് വേഗം പോരെന്ന ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഉടന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും യോഗം വിളിക്കും. ഭരണം ആറ് മാസം പിന്നിടുമ്പോള്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാണ്. ഫയലുകള്‍ക്ക് വേഗം പോര, പൊലീസ് നടപടികള്‍ വിവാദത്തിലാകുന്നു. ആരോപണങ്ങളുടെ പേരില്‍ ഒരു മന്ത്രിയുടെ അസിസറ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് പുറത്തുപോകേണ്ടിവരുന്നു. മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ സി.പി.എം നേതാക്കള്‍ തന്നെ രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മുഖം മിനുക്കല്‍ നടപടി തുടങ്ങുന്നത്. ആദ്യപടിയായാണ് മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിന്റെ യോഗം വിളിച്ചത്. മുഴുവന്‍ സ്റ്റാഫിന്റേയും സാന്നിധ്യം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് കത്ത് നല്‍കിക്കഴിഞ്ഞു. പിന്നാലെ ഉന്നത ഉദ്യോഗസ്ഥരോടും പൊലീസ് ഉദ്യോഗസ്ഥരുടേയും യോഗം വിളിക്കും. പൊലീസ് തലപ്പത്ത് ഉടന്‍ തന്നെ അഴിച്ചുപണി ഉണ്ടായേക്കും. ഭരണത്തിന്റെ നിയന്ത്രണത്തിനായി പാര്‍‍ട്ടി ശ്രമിക്കുമ്പോഴാണ് എല്ലാം തന്റെ കൈപ്പിടിയില്‍ തന്നെയാണെന്ന് ഉറപ്പിക്കാന്‍ പിണറായിയുടെ നീക്കങ്ങളും.

NO COMMENTS

LEAVE A REPLY