മീരാകുമാര്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി

185

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനര്‍ഥിയായി മുന്‍ ലോക്സഭാ സ്പീക്കറും കോണ്‍ഗ്രസ്സ് നേതാവുമായ മീരാകുമാറിനെ നിശ്ചയിച്ചു. കോണ്‍ഗ്രസ്സ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ഇന്നു വൈകുന്നേരം ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിലാണ് തീരുമാനം.
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ രാംനാഥ് കോവിന്ദിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന ആവശ്യം മുന്നോട്ട് വെച്ചത് കോണ്‍ഗ്രസ്സും ഇടതുപക്ഷവുമാണ്. രാംനാഥ് കോവിന്ദിനെ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ ഒരു ദളിത് സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ അന്വേഷണമാണ് മീരാകുമാര്‍ എന്ന പേരിലേക്ക് എത്തിയത്. മുന്‍ ലോക്സഭാ സ്പീക്കറായ മീരാകുമാര്‍ കോണ്‍ഗ്രസിലെ ദളിത് നേതാക്കളില്‍ പ്രധാനിയാണ്. നിലവില്‍ ജെഡിയു, എഐഎഡിഎംകെ, ശിവസേന, ടി.ആര്‍.എസ് എന്നിവരാണ് രാംനാഥ് കോവിന്ദിന്റെ സ്ഥാനാര്‍ഥിത്വത്തിന് എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ചത്.അണ്ണാ ഡിഎംകെയിലെ ഇ പളനിസാമി പക്ഷം രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

NO COMMENTS