പാരസെറ്റാമോള്‍ അടക്കം എട്ടിനം മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു

483

തിരുവനന്തപുരം: പാരസെറ്റാമോള്‍ അടക്കം എട്ടിനം മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു. ഗുണനിലവാരമില്ലാത്തതിനാല്‍ ഡ്രഗസ് കണ്‍ട്രോള്‍ വകുപ്പാണ് മരുന്നുകള്‍ നിരോധിച്ചത്.
TELKOM40, Amoxycillin & Dicloxacillin Capsules, Paracetamol Tablets IP, GENIN GDG1504, Amoxcyllin & Pottassium Clavulanate Oral Suspension IP, Metformin Hydrochloride Tablets, DILVAS2.5, Zolerab Tablets എന്നീ മരുന്നുകളുടെ നിശ്ചിത ബാച്ചിന്‍റെ വില്‍പ്പനയാണ് നിരോധിച്ചത്. നിരോധിത മരുന്നുകളുടെ സ്റ്റോക്ക് കൈവശം വച്ചിരിക്കുന്നവര്‍ അവ വിതരണക്കാര്‍ക്ക് തിരികെ നല്‍കണമെന്നും ഡ്രഗ് കണ്‍ട്രോളര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY