കേരളത്തില്‍ ഏഴ് മരുന്നുകള്‍ നിരോധിച്ചു

192

തിരുവനന്തപുരം : കേരളത്തില്‍ പാരസെറ്റമോള്‍ ഉള്‍പെടെ ഏഴ് മരുന്നുകളുടെ വില്‍പനയും വിതരണവും നിരോധിച്ചതായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും എറണാകുളം റീജിയണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും പരിശോധന നടത്തുകയും ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. നിരോധിച്ച മരുന്നുകളുടെ സ്റ്റോക്ക് കൈവശമുളളവരെല്ലാം ഈമരുന്നുകള്‍ എത്രയുംപെട്ടെന്ന് ഏജന്‍സികളെ അറിയിച്ച്‌ തിരിച്ചുനല്‍കണമെന്നും അതിന്റെ പൂര്‍ണ വിവരങ്ങള്‍ അതത് ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ ഓഫീസില്‍ അറിയിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നിരോധിച്ച മരുന്നുകള്‍

മരുന്നിന്റെ പേര് , ബാച്ച്‌ നമ്പര്‍, ഉത്പ്പാദകന്‍ എന്നീ ക്രമത്തില്‍

VERTIX-16(Betahistine Hcl.Tab I.P), BT-1233, M/S.Boffin Biotech Pvt. Ltd., Vill-Behral, Paonta Sahib, Sirmour-173 025, H.P.

Paracetamol Tab I.P, 14106705, M/S.Mercury Laboratories Ltd, Unit No. 2, Jarodiapura, Vadodara-391 510.

ULTRAMED, ULTY 5003, M/S.Chimak Healthcare, Below DFO Office, P.O., Galang, Solan-173 212.

Hydrocortisone Sodium Susccinate Injection IP, HCI 115045, M/s.Vivek Pharmchem (I) Ltd, N H 8, Chimanpura, Amar-303 102.

Cefpodoxime & Potassium, Clavulanate Oral Suspension (GENIPOD-XL), UBD 6001 B, M/s.Ultra Drugs Pvt. Ltd, Manpura, Nalagarh, Solan, Himachal Pradesh.

NODOL, ST 1443, M/s.SIEMEN Laboratories India, 59,IDC, Mahrauli Road, Gurgaon.

GLIMIAN-2, NP 001, M/s.Noel Pharma (India) Pvt, Ltd, Khasra No. 66/3 & 67/2, Juddi Kalan, Baddi Dist.Solan, H.P.-173 205.

NO COMMENTS

LEAVE A REPLY