മെഡിക്കല്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു ; ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

331

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്സഭ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു. മെഡിക്കല്‍ ബില്‍ ഇന്ന് ചര്‍ച്ചയ്ക്കെടുക്കില്ല. ബജറ്റ് സമ്മേളനത്തിന് മുമ്ബ് സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സ്പീക്കര്‍ അറിയിച്ചു.
ഇതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) രാജ്യവ്യാപകമായി നടത്തിവന്ന ബന്ദാണ് മെഡിക്കല്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടതിനെ തുടര്‍ന്ന് അവസാനിപ്പിച്ചത്.