മേധാപട്കർ അറസ്റ്റിൽ

132

നിരാഹാരസമരം നടത്തിവന്നിരുന്ന മേധാപട്കറിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് അറസ്റ്റ് ചെയ്‌ത്‌ ആശുപത്രിയിലേക്ക് മാറ്റി. നർമദാ തീരത്ത് നിന്നും ഗ്രാമീണരെ കുടിയൊഴിപ്പിക്കുന്നതിനെതിരെയാണ് ഇവർ നിരാഹാരസമരം നടത്തിയിരുന്നത്. സമരം 12 ദിവസം പിന്നിട്ടിരുന്നു.