പ്രതിപക്ഷ സ്ഥാനാര്‍ഥി ദലിത് അല്ലെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ തന്നെ പിന്തുണയ്ക്കും : മായാവതി

240

ലക്നൗ : പ്രതിപക്ഷ സ്ഥാനാര്‍ഥി ദലിത് അല്ലെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ തന്നെ പിന്തുണയ്ക്കുമെന്നു നിലപാട് വ്യക്തമാക്കി ബിഎസ്പി നേതാവ് മായാവതി. രാഷ്ട്രപതി സ്ഥാനാര്‍ഥി കക്ഷിരാഷ്ട്രീയക്കാരന്‍ അല്ലായിരുന്നുവെങ്കില്‍ നാമനിര്‍ദേശം കൂടുതല്‍ നന്നായേനേ. ദലിതനെ സ്ഥാനാര്‍ഥിയാക്കിയത് എന്തുകൊണ്ടും നല്ല തീരുമാനമാണെന്നും മായാവതി പറഞ്ഞു. ബിഹാര്‍ ഗവര്‍ണറും ദലിത് നേതാവുമായ രാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനവുമായി രംഗത്തെത്തി. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ ബിജെപി ഏകപക്ഷീയമായാണ് നിശ്ചയിച്ചതെന്ന് ശിവസേനയും ആരോപിച്ചു. സ്ഥാനാര്‍ഥിയെക്കുറിച്ച്‌ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയിട്ടില്ല. സമവായ ചര്‍ച്ചകളില്‍പോലും ബിജെപി രാംനാഥ് കോവിന്ദിന്റെ പേര് പറ‍ഞ്ഞിട്ടില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി.