ബി.എസ്.പി അധ്യക്ഷ മായാവതിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു

197

ലഖ്നൗ: ബി.എസ്.പി അധ്യക്ഷ മായാവതിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. ലഖ്നൗവില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് സംഭവം. തിക്കിലും തിരക്കിലും പെട്ട് ശ്വാസം മട്ടിയാണ് രണ്ട് പേര്‍ മരിച്ചത്. പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി കുട്ടികളെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേസമയം തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചുവെന്ന വാര്‍ത്ത പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് രമാചല്‍ രാജ്ബര്‍ നിഷേധിച്ചു. ഒരു സ്ത്രീയാണ് മരിച്ചത്. അവര്‍ തിരക്കിലും പെട്ടല്ല അവരുടെ മരണം സംഭവിച്ചതെന്നും രാജ്ബര്‍ പറഞ്ഞു.നേരത്തെ കാന്‍ഷിറാമിന്‍റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ ലഖ്നൗവില്‍ മായാവതിയുടെ റാലി നടത്തിയിരുന്നു. ഒരു ലക്ഷത്തോളം പേര്‍ ലഖ്നൗ റാലിയില്‍ പങ്കെടുത്തുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന കണക്ക്.

NO COMMENTS

LEAVE A REPLY