മാ​വോ​യി​സ്റ്റു​ക​ളാ​ണ് ത​ണ്ട​ര്‍​ബോ​ള്‍​ട്ടി​നു നേ​രെ ആ​ദ്യം വെ​ടി​യു​തി​ര്‍​ത്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍

114

തി​രു​വ​ന​ന്ത​പു​രം: മാ​വോ​യി​സ്റ്റു​ക​ളാ​ണ് ആ​ദ്യം ത​ണ്ട​ര്‍​ബോ​ള്‍​ട്ടി​നു നേ​രെ വെ​ടി​യു​തി​ര്‍​ത്ത​തെ​ന്നും സ്വ​യ​ര​ക്ഷ​യ്ക്കാ​യാ​ണ് ത​ണ്ട​ര്‍​ബോ​ള്‍​ട്ട് സം​ഘം തി​രി​ച്ചു വെ​ടി​വ​ച്ച​തെ​ന്നും വി​ദേ​ശ​നി​ര്‍​മി​ത എ​കെ 47 തോ​ക്ക​ട​ക്കം കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റു​ക​ളു​ടെ പ​ക്ക​ലു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

അ​ട്ട​പ്പാ​ടി​യി​ലേ​ത് വ്യാ​ജ ഏ​റ്റു​മു​ട്ട​ലാ​ണോ​യെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. കാ​ണു​ന്ന മാ​ത്ര​യി​ല്‍ വെ​ടി​വ​ച്ചു കൊ​ല്ലു​ന്ന​താ​ണോ ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന്‍റെ ന​യ​മെ​ന്നും അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ല്‍ എ​ന്‍. ഷം​സു​ദ്ദീ​ന്‍ പ​റ​ഞ്ഞു. തീ​വ്ര​സ്വ​ഭാ​വ​മു​ള്ള സം​ഘ​ട​ന​ക​ളെ പ്ര​തി​പ​ക്ഷം ഒ​രി​ക്ക​ലും പി​ന്തു​ണ​ക്കു​ന്നി​ല്ല. എ​ന്നാ​ല്‍ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു വ​ശ​ത്തു​മാ​ത്ര​മേ പ​രി​ക്കു​ള്ളു എ​ന്ന​താ​ണ് സം​ശ​യം ജ​നി​പ്പി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ ജൂ​ഡീ​ഷ​ല്‍ ആ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഷം​സു​ദ്ദീ​ന്‍

മ​നു​ഷ്യ​ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടു​ന്ന​ത് ദു​ഖ​ക​ര​മാ​ണ്. എ​ന്നാ​ല്‍ മാ​വോ​യി​സ്റ്റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ത​ട​യേ​ണ്ട​ത് സ​ര്‍​ക്കാ​രി​ന്‍റെ ചു​മ​ത​ല​യാ​ണ്. ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന​ത്തെ മാ​വോ​യി​സ്റ്റു​ക​ള്‍ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്നു. പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ വീ​ഴ്ച​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും ഈ ​വി​ഷ​യം സ​ഭ നി​ര്‍​ത്തി​വ​ച്ച്‌ ച​ര്‍​ച്ച ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദ​മാ​ക്കി.

NO COMMENTS