സൈനികര്‍ മാവോയിസ്റ്റുകള്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

218

റായ്പുര്‍• ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ വനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാഭടന്മാര്‍ മാവോയിസ്റ്റുകള്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. പട്രോള്‍ സംഘം കടന്നുപോയ പാതയില്‍ തീവ്രവാദികള്‍ വിദൂരനിയന്ത്രിത ബോംബ് പൊട്ടിച്ചു. എന്നാല്‍, നേരിയ വ്യത്യാസത്തില്‍ സൈനിക സംഘത്തിന്റെ തൊട്ടുമുന്നില്‍ പൊട്ടി. ആര്‍ക്കും പരുക്കില്ല. പീപ്പിള്‍സ് ലിബറേഷന്‍ ഗറിലാ ആര്‍മിയാണ് ആക്രമണം നടത്തിയത്.

NO COMMENTS

LEAVE A REPLY