മാവോയിസ്റ്റ് നേതാവിനെ കസ്റ്റഡിയില്‍ വിട്ടു

184

പാലക്കാട്: മണ്ണാര്‍ക്കാട് അമ്പലപ്പാറയിൽ പൊലീസിന് നേരെ വെടിവച്ചെന്ന കേസില്‍ പ്രതിയായ മാവോയിസ്റ്റ് നേതാവ് റീനയെ പൊലീസ് കസ്റ്റഡിയില്‍വിട്ടു. വനമേഖലയില്‍ തെരച്ചില്‍ നടത്തുമ്പോള്‍ മാവോയിസ്റ്റ് സംഘം പൊലീസിനുനേരെ വെടിയുതിർത്തു എന്നാണ് കേസ്.
മാവോയിസ്റ്റ് നേതാക്കളായ വിക്രം ഗൗഡ, വയനാട് സോമന്‍ എന്നിവരുള്‍പ്പടെ 4 പ്രതികളുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള റീന, മേരി ജോയ്‍സ് കേസിലെ മൂന്നാം പ്രതിയാണ്.
വനമേഖലയില്‍ തെളിവെടുപ്പ് നടത്തിയശേഷം ഇവരെ പാലക്കാട് മജിസ്ട്രേറ്റിന്‍റെ വസതിയിലെത്തിച്ചു. പിന്നീട് റീനയെ തമിഴ്നാട് പൊലീസിന് കൈമാറി.