മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും മുഹമ്മദ് റിയാസും വിവാഹിതരായി

80

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും ഐടി സംരഭകയുമായ വീണ വിജയനും ഡിവെെഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസും വിവാഹിതരായി. രാവിലെ പതിനൊന്നിനു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലാണ് വിവാഹ രജിസ്ട്രേഷൻ നടന്നത്.

സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം തിരുവനന്തപുരം ജില്ലാ രജിസ്‌ട്രാർ പി.പി.നൈനാന്റെ സാന്നിധ്യത്തിലാണ് വിവാഹകർമ്മവും രജിസ്ട്രേഷനും നടന്നത്. ഒരു മാസം മുൻപ് നിയമാനുസൃതം വിവാഹ നോട്ടീസ് ജില്ലാ രജിസ്ട്രാർ ഓഫീസിൽ സമർപ്പിച്ചിരുന്നു.

ഇരുവരുടെയും കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ചടങ്ങുകള്‍ നടന്നത്. 50 പേരെയാണ് ക്ഷണിച്ചിട്ടുള്ളത്. രാവിലെ 11 മണിയോടെ ക്ലിഫ് ഹൗസില്‍ എത്താനാണ് അതിഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്.

ആദ്യമായാണ് ക്ലിഫ് ഹൗസിൽ ഇങ്ങനെയൊരു വിവാഹം നടക്കുന്നത്. മന്ത്രി ഇ.പി.ജയരാജൻ വിവാഹചടങ്ങിൽ പങ്കെടുത്തു. ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ പി.സുരേഷ്, നോർക റൂട്ട്‌സ് വെെസ് ചെയർപേഴ്‌സൺ കെ.വരദരാജൻ, റബ്‌കോ മുൻ ഉദ്യോഗസ്ഥൻ വി.മുകുന്ദൻ എന്നിവരും വിവാഹത്തിൽ പങ്കെടുത്തു.

NO COMMENTS