സുപ്രീംകോടതിയെ വിമര്‍ശിച്ച ഫേസ്ബുക്ക് പോസ്റ്റ് ജസ്റ്റിസ് കട്ജു പിന്‍വലിച്ചു

195

ദില്ലി: സൗമ്യവധക്കേസില്‍ സുപ്രീംകോടതിയെ വിമര്‍ശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പിന്‍വലിച്ചു.
തന്നോട് കോടതി കാട്ടിയത് അനീതിയാണെന്നും മുന്‍ ജസ്റ്റിസ് എന്ന പരിഗണന പോലും തനിക്ക് നല്‍കിയില്ലെന്നും വ്യക്തമാക്കിയ ഫേസ്ബുക്ക് പോസ്റ്റാണ് പിന്‍വലിച്ചത്. മുന്‍കൂട്ടി ഉണ്ടാക്കിയ തിരക്കഥ പോലെയാണ് കോടതിയില്‍ സംഭവിച്ചതെന്നും കട്ജു പറഞ്ഞിരുന്നു. കേസിലെ പുന:പരിശോധനാ ഹര്‍ജി ആത്മാര്‍ത്ഥതയോടെയല്ല കോടതി പരിഗണിച്ചത്. തന്റെ വാദത്തിലുടനീളം ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി തന്നെ പരിഹസിക്കുകയാണ് ചെയ്തത്. സുപ്രീംകോടതി ജഡ്ജിയായിരുന്ന താന്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയേക്കാള്‍ മുതിര്‍ന്നയാളാണെന്നും കട്ജു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. സൗമ്യ കേസ് വിചാരണക്കിടെ സുപ്രീം കോടതി വിധിയില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവിന്റെ വാദങ്ങള്‍ എതിര്‍ത്ത കോടതി കോടതിയലക്ഷ്യത്തിന് നോട്ടീസ് നല്‍കിയിരുന്നു. ജസ്റ്റിസ് കട്ജുവിനെ കോടതിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകണമെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിര്‍ദ്ദേശിച്ചിരുന്നു.

NO COMMENTS

LEAVE A REPLY