മ​ര​ടി​ലെ ഫ്ലാറ്റുകൾ പൊ​ളി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യായി – നി​യ​ന്ത്രി​ത മേ​ഖ​ല​യി​ൽ നി​ന്ന് ആ​ളു​ക​ളെ ഒഴിപ്പിക്കുന്നു.

121

കൊ​ച്ചി: തീ​ര​പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ സു​പ്രീം​കോ​ട​തി പൊ​ളി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട മ​ര​ടി​ലെ എ​ച്ച്ടു​ഒ ഹോ​ളി ഫെ​യ്ത്ത് ഫ്ലാ​റ്റും ആ​ൽ​ഫ സെ​റീ​ൻ ഇ​ര​ട്ട ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളും പൊ​ളി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യെ​ന്ന് സ​ബ്ക​ള​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സിം​ഗ്. രാവിലെ തന്നെ ഫ്ലാ​റ്റി​ന് ചു​റ്റും നി​യ​ന്ത്രി​ത മേ​ഖ​ല​യി​ൽ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​മെ​ന്നും പ​ത്ത​ര​യോ​ടെ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫ്ലാ​റ്റു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള വീ​ടു​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. രാ​വി​ലെ ആ​ൽ​ഫ സെ​റീ​നി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി അ​ന്തി​മ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. പൊ​ളി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള മോ​ക്ഡ്രി​ൽ വെ​ള്ളി​യാ​ഴ്ച വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യി​രു​ന്നു.

NO COMMENTS