കാസര്‍കോട്ട് ചികിത്സ ലഭിക്കാതെ വയോധിക മരണപ്പെട്ടു.

68

കാസര്‍കോട്: ഉദ്യാവരയിലെ എഴുപതുകാരിയായ പാത്തുമ്മയാണ് ചികിത്സ കിട്ടാതെ മരണപ്പെട്ടത്. കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെ ചെക്ക് പോസ്റ്റില്‍ കര്‍ണാടക പോലീസ് ആംബുലന്‍സ് തടയുക യായിരുന്നു. വൃക്കരോഗിയായിരുന്നു മരണപ്പെട്ട പാത്തുമ്മ. കഴിഞ്ഞ ദിവസം രാത്രിയിലാണ് മംഗലാപുരത്തേക്ക് ആംബുലന്‍സില്‍ പോയത്. എന്നാല്‍ കര്‍ണാടക പോലീസ് ആംബുലന്‍സ് കടത്തിവിടാന്‍ തയാറായില്ല. തുടര്‍ന്ന് തിരികെ വീട്ടിലെത്തിച്ച സ്ത്രീ ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.മംഗലാപുരത്തേക്ക് പോകുന്നതിനുള്ള ഇടവഴികളെല്ലാം കര്‍ണാടക മണ്ണിട്ട് അടച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് കടത്തിവിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കര്‍ണാടക പോലീസ് കടത്തിവിടാന്‍ തയാറായിരുന്നില്ല.

ദിവസങ്ങള്‍ക്ക് മുന്‍പ് ശ്വാസതടസത്തെ തുടര്‍ന്ന് മംഗലാപുരത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കവെ അബ്ദുല്‍ റഹ്മാന്‍ എന്ന വ്യക്തിയും സമാനമായ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു.കര്‍ണാടക സര്‍ക്കാരിന്റേത് നിഷേധാത്മകമായ നടപടിയെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. അത്യാസന്ന നിലയിലെത്തുന്ന രോഗികളുടെ കാര്യത്തിലെ ങ്കിലും കര്‍ണാടക സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം കാസര്‍കോട്,കണ്ണൂര്‍ ജില്ലകളില്‍ അടിയന്തിര ചികിത്സ ലഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളസര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ഇക്കാര്യത്തില്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇത് രണ്ട് സംസ്ഥാന ങ്ങള്‍ തമ്മിലുള്ള തര്‍ക്കമാക്കി മാറ്റാതെ സമവായത്തിലൂടെ പ്രശ്‌നപരിഹാരം കാണണമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ചികിത്സ ലഭിക്കാതെയുള്ള രണ്ടാമത്തെ മരണമാണ്.

NO COMMENTS