ബോക്സിങ്ങിൽ മനോജ് കുമാർ പ്രീക്വാർട്ടറിൽ

206

റിയോ∙ ബോക്സിങ് 64 കിലോ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യയുടെ മനോജ് കുമാര്‍ പ്രീക്വാര്‍ട്ടറിലെത്തി. ലണ്ടനിലെ വെങ്കല മെഡല്‍ ജേതാവിനെയാണ് ആദ്യ റൗണ്ടില്‍ മനോജ് കുമാര്‍ ഇടിച്ചിട്ടത്.

തുടക്കം മുതല്‍ മനോജ് കുമാര്‍ ഇടിച്ചു കയറി. ആദ്യ റൗണ്ടില്‍ ലഭിച്ച ആധിപത്യം രണ്ടാം റൗണ്ടിലും തുടര്‍ന്നതോടെ മനോജ് കുമാര്‍ അടുത്ത റൗണ്ടിലെത്തുമെന്ന് ഉറപ്പായി. രണ്ടാം റൗണ്ടില്‍ കനത്ത പോരാട്ടത്തിനൊടുവില്‍ മനോജിന് ലീഡ്. മൂന്നാം റൗണ്ടില്‍ ലിത്വാനിയന്‍ താരം സകല അടവുകളും പുറത്തെടുത്ത് മനോജ് കുമാറിന് മോല്‍ ആധിപത്യം നേടി. പക്ഷെ ആദ്യ രണ്ട് റൗണ്ടുകളിലെ മുന്‍തൂക്കത്തിന്റെ ബലത്തില്‍ മനോജ് കുമാര്‍ പ്രീക്വാര്‍ട്ടറിലേക്ക്.