ബീ​ഫ് ഇ​റ​ക്കു​മ​തി​യി​ല്‍ ഇ​ട​പെ​ടു​ന്ന​വ​രെ ശി​ക്ഷി​ക്കു​മെ​ന്ന് മനോഹര്‍ പരീക്കര്‍

213

മ​ഡ്ഗാ​വ്: ബീ​ഫ് ഇ​റ​ക്കു​മ​തി​യി​ല്‍ ഇ​ട​പെ​ടു​ന്ന​വ​രെ ശി​ക്ഷി​ക്കു​മെ​ന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ഗോ​ര​ക്ഷ​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സം​സ്ഥാ​ന​ത്തെ ഇ​റ​ച്ചി വ്യാ​പാ​രി​ക​ള്‍ ന​ട​ത്തി​യി​രു​ന്ന സ​മ​രം പി​ന്‍​വ​ലി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പ​രീ​ക്ക​റു​ടെ മു​ന്ന​റി​യി​പ്പ്. നി​യ​മ​പ​ര​മാ​യി ബീ​ഫ് ഇ​റ​ക്കു​മ​തി ന​ട​ത്തു​ന്ന​തി​ല്‍ ഇ​ട​പെ​ടു​ന്ന​വ​ര്‍ ക​ര്‍​ശ​ന​മാ​യി ശി​ക്ഷി​ക്ക​പ്പെ​ടും. നി​യ​മ​ത്തി​ന്‍റെ വ​ഴി​യേ സ​ഞ്ച​രി​ക്കാ​ന്‍ ഞാ​ന്‍ പോ​ലീ​സി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. കൃ​ത്യ​മാ​യ രേ​ഖ​ക​ളും രേ​ഖാ​മൂ​ല​മു​ള്ള പ​ണ​മ​ട​യ്ക്ക​ലും ന​ട​ത്തി​ക്ക​ഴി​ഞ്ഞാ​ല്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ല്‍​നി​ന്ന് ആ​രെ​യും ത​ട​യാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​ത്- പ​രീ​ക്ക​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. എ​ല്ലാം കൃ​ത്യ​മാ​ണെ​ങ്കി​ല്‍ പു​റ​ത്തു​നി​ന്നു​ള്ള ആ​രു​ടെ​യും ഇ​ട​പെ​ട​ല്‍ സാ​ധ്യ​മ​ല്ലെ​ന്നും ഗോ​ര​ക്ഷ​ക​രെ​കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

NO COMMENTS