മഞ്ചേശ്വരം എം.എല്‍.എ എം.സി. കമറുദ്ദീനെ മുസ്ലിം ലീഗ് പുറത്താക്കി.

307

മലപ്പുറം: യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഫാഷന്‍ ഗോള്‍ഡ് സാമ്ബത്തിക തട്ടിപ്പില്‍ മുഖ്യപ്രതി മഞ്ചേശ്വരം എം.എല്‍.എ എം.സി.കമറുദ്ദീനെ മുസ്ലിം ലീഗ് നേതൃത്വം പുറത്താക്കി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കമറുദ്ദീനെതിരെ അച്ചടക്ക നടപടിയെടുത്തു പുറത്താക്കിയത്

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ചെയര്‍മാനായ എം.എല്‍.എ ബിസിനസ് പൊളിഞ്ഞു എന്നാണ് തട്ടിപ്പിനെ കുറിച്ച്‌ വിശദീകരണം നല്‍കിയതെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി യോഗശേഷം പറഞ്ഞു. ഈ മാസം 30നകം കമറുദ്ദീന്‍ ആസ്‌തി വകകളെ കുറിച്ച്‌ പാര്‍ട്ടിയെ അറിയിക്കണമെന്നും നിക്ഷേപകരെ സംബന്ധിച്ചും കമറുദ്ദീന്റെ ആസ്‌തി സംബന്ധിച്ചും വിവരം ശേഖരിക്കാന്‍ പാര്‍ട്ടി ഒരാളെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ ട്രഷറര്‍ കല്ലട മാഹിന്‍ ഹാജി ഈ ചുമതല നിര്‍വഹിക്കും. ആറ് മാസത്തിനകം നിക്ഷേപകരുടെ പണം തിരികെ നല്‍കണമെന്നും ലീഗ് ആവശ്യപ്പെട്ടതായി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മുന്‍പ് കമറുദ്ദീന്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കാന്‍ എത്തിയെങ്കിലും നേരില്‍ കണ്ട് വിശദീകരണം തേടാതെ ഫോണിലൂടെയാണ് അദ്ദേഹത്തിന്റെ വിശദീകരണം കേട്ടത്. കമറുദ്ദീനെ അനുകൂലിക്കുന്ന കാസര്‍കോട് ജില്ല നേതാക്കന്മാരുടെ വിശദീകരണം മലപ്പുറം ജില്ലാ ആസ്ഥാനത്തില്‍ കെ.പി.എ മജീദ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നീ നേതാക്കളെത്തി ചോദിച്ചറിഞ്ഞു.

വര്‍ക്കിംഗ് കമ്മിറ്റി അംഗമായ കമറുദ്ദീന്‍ ഇനി യോഗത്തില്‍ പങ്കെടുക്കേണ്ടെന്നും ലീഗ് നേതൃത്വം നിലപാടെടുത്തു. കേസുമായി ബന്ധപ്പെട്ട മ‌റ്റ് പാര്‍ട്ടി അംഗങ്ങളോടും സ്ഥാനങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ നി‌ര്‍ദ്ദേശിച്ചിട്ടുണ്ട്.

NO COMMENTS