ന​രേ​ന്ദ്ര മോ​ദി പാ​ക്കി​സ്ഥാ​ൻ അം​ബാ​സി​ഡ​റാ​ണോ​യെന്ന് മ​മ​ത ബാ​ന​ർ​ജി

134

കോ​ൽ​ക്ക​ത്ത: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കേ​തി​രേ ബം​ഗാ​ളി​ലെ സി​ലി​ഗു​രു​വി​ൽ ന​ട​ത്തി​യ റാ​ലി​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​ക്കി​സ്ഥാ​ൻ അം​ബാ​സി​ഡ​റാ​ണോ​യെ​ന്ന് പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ പ​രി​ഹാ​സം.

പ്ര​തി​പ​ക്ഷം പാ​ക്കി​സ്ഥാ​നെ​തി​രേ പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന മോ​ദി​യു​ടെ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പ്ര​സ്താ​വ​ന​ക്കു​ള്ള മ​റു​പ​ടി കൂ​ടി​യാ​യി മ​മ​ത​യു​ടെ പ​രി​ഹാ​സം. എ​ന്തു​കൊ​ണ്ടാ​ണ് മോ​ദി എ​പ്പോ​ഴും പാ​ക്കി​സ്ഥാ​നു​മാ​യി താ​ര​ത​മ്യം ചെ​യ്ത് കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്. ഇ​ന്ത്യ​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ ത​യാ​റാ​ക​ണം. പാ​ക്കി​സ്ഥാ​നേ​ക്കു​റി​ച്ച് ത​ങ്ങ​ൾ​ക്ക് കേ​ൾ​ക്കേ​ണ്ട​തി​ല്ലെ​ന്നും എ​ല്ലാ ദി​വ​സ​വും പാ​ക്കി​സ്ഥാ​നേ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ അം​ബാ​സി​ഡ​റാ​ണോ മോ​ദി​യെ​ന്നും മ​മ​ത ചോ​ദി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ക​ർ​ണാ​ട​ക​യി​ൽ ന​ട​ന്ന റാ​ലി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി പാ​ക്കി​സ്ഥാ​നെ​തി​രേ​യും പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ​യും രം​ഗ​ത്തു വ​ന്നി​രു​ന്നു. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന പാ​ക്കി​സ്ഥാ​ന്‍റെ ന​യ​ങ്ങ​ൾ​ക്ക് എ​തി​രേ കോ​ണ്‍​ഗ്ര​സും മ​റ്റു​ള്ള​വ​രും പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞി​രു​ന്നു.

പാ​ക്കി​സ്ഥാ​ൻ ഹി​ന്ദു​ക്ക​ളേ​യും സി​ഖു​കാ​രേ​യും ദ്രോ​ഹി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധി​ക്കേ​ണ്ട​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

NO COMMENTS