മമതാ ബാനര്‍ജിയും കേന്ദ്രസര്‍ക്കാരും കൊമ്പ് കോര്‍ക്കുന്നു.

177

കൊല്‍ക്കത്ത: ബംഗാളില്‍ മമതാ ബാനര്‍ജിയും കേന്ദ്രസര്‍ക്കാരും കൊമ്പ്കോര്‍ക്കുന്നു. ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ പോലീസ് കമ്മീഷണല്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ പോലീസ് തടഞ്ഞിരിക്കുകയാണ്. അതേസമയം മമതാ ബാനര്‍ജി രാജീവ് കുമാറിനെ വീട്ടിലെത്തിയിട്ടുണ്ട്. 15 സിബിഐ ഉദ്യോഗസ്ഥരെ പോലീസ് ബലം പ്രയോഗിച്ച്‌ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഇവരെ രാജീവ് കുമാറിന്റെ വസതിയില്‍ കയറുന്നതിന് മുമ്ബ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നാടകീയ സംഭവങ്ങളാണ് ബംഗാളില്‍ അരങ്ങേറുന്നത്.

അമിത് ഷായെയും യോഗി ആദിത്യനാഥിനെയും രഥയാത്ര നടത്തുന്നതില്‍ നിന്ന് തടഞ്ഞത് കൊണ്ട് തനിക്കെതിരെ പ്രതികാര നടപടിയെടുക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നാണ് മമത ആരോപിക്കുന്നത്.അതേസമയം സിബിഐ നടപടിക്കെതിരെ കുത്തിയിരിക്കല്‍ പ്രതിഷേധം നടത്തുകയാണ് മമത. ഇന്ത്യയുടെ ഭരണഘടനയെ സംരക്ഷിക്കാനാണ് പ്രതിഷേധമെന്ന് അവര്‍ പറഞ്ഞു. ഏറ്റവും മികച്ച പോലീസ് ഓഫീസറാണ് രാജീവ് കുമാറെന്നും മമത പറഞ്ഞു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്‍ദേശ പ്രകാരമാണ് സിബിഐ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിനും കേന്ദ്രത്തിനും ഓരോ അന്വേഷണ ഏജന്‍സികളുണ്ട്. ശ്യാംലാല്‍ ബാനര്‍ജി കമ്മീഷനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. അതിലെ റിപ്പോര്‍ട്ട് പുറത്തുവരട്ടെ. ബിജെപി സ്വന്തം അഴിമതി ആദ്യം അന്വേഷിക്കട്ടെയെന്നും മമത പറഞ്ഞു.

NO COMMENTS