റോഹിന്‍ഗ്യകളെല്ലാം തീവ്രവാദികളല്ല ; കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ തള്ളി മമതാ ബാനര്‍ജി

149

കൊല്‍ക്കത്ത:ഇന്ത്യയില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന കേന്ദ്രത്തിന്റെ നിലപാടിനെ തള്ളി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. റോഹിന്‍ഗ്യകളെല്ലാം തീവ്രവാദികളല്ലെന്ന് മമത അഭിപ്രായപ്പെട്ടു. റോഹിന്‍ഗ്യകളെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ വേണ്ടി അതിര്‍ത്തി കടന്ന് സംസ്ഥാനത്ത് എത്തിയവരുടെ ലിസ്റ്റ് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ എല്ലാവരും തീവ്രവാദികളാണെന്ന് എനിക്ക് തോന്നുന്നില്ല. ചിലപ്പോള്‍ ചിലര്‍ ഭീകരവാദികളായിരിക്കാം. എന്നാല്‍ പൊതുവെ അവരെല്ലാം തീവ്രവാദികളാണെന്ന് പറയാന്‍ സാധിക്കില്ലെന്നും മമതാ വ്യക്തമാക്കി.