മം​ഗ​ളൂ​രു​വി​ലെ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ മ​ല​യാ​ളി​വി​ദ്യാ​ര്‍​ഥി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ചു.

150

കാ​സ​ര്‍​ഗോ​ഡ്: മം​ഗ​ളൂ​രു​വി​ലെ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഹോ​സ്റ്റ​ലി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലു​മാ​യി കു​ടു​ങ്ങി​യ പെ​ണ്‍​കു​ട്ടി​ക​ള​ട​ക്ക​മു​ള്ള മ​ല​യാ​ളി​വി​ദ്യാ​ര്‍​ഥി​ക​ളെ കെ​എ​സ്‌ആ​ര്‍​ടി​സി പ്ര​ത്യേ​ക ബ​സു​ക​ളി​ല്‍ നാ​ട്ടി​ലെ​ത്തി​ച്ചു. കേ​ര​ള സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട് പ്ര​ത്യേ​ക കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളി​ലാ​ണ് മു​ന്നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ളെ കൊ​ണ്ടു​വ​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ളെ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, ജി​ല്ലാ ക​ള​ക്‌​ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ധു​രം ന​ല്‍​കി സ്വീ​ക​രി​ച്ചു.

മം​ഗ​ളൂ​രു പമ്പ് വേൽ സ​ര്‍​ക്കി​ളി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട അ​ഞ്ച് കെ​എ​സ്‌​ആ​ര്‍​ടി​സി ബ​സു​ക​ള്‍ വൈ​കു​ന്നേ​രം ഏ​ഴോ​ടെ കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി. പമ്പ് വേൽ മു​ത​ല്‍ ത​ല​പ്പാ​ടി വ​രെ ക​ര്‍​ണാ​ട​ക പോ​ലീ​സും പി​ന്നീ​ട് കാ​സ​ര്‍​ഗോ​ഡ് വ​രെ കേ​ര​ള പൊ​ലീ​സും ബ​സു​ക​ള്‍​ക്ക് സു​ര​ക്ഷ​യൊ​രു​ക്കി​യി​രു​ന്നു. പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ല്‍ കോ​ണ്‍​വോ​യ് അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ബ​സു​ക​ള്‍ മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ​ത്.

മം​ഗ​ളൂ​രു​വി​ലെ കോ​ളേ​ജു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ക​ര്‍​ഫ്യൂ​വും നി​രോ​ധ​നാ​ജ്ഞ​യും കാ​ര​ണം ഹോ​സ്റ്റ​ലു​ക​ളി​ല്‍ കു​ടു​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച ന​ട​ക്കേ​ണ്ടി​യി​രു​ന്ന സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​യ്ക്കാ​ത്ത​തി​നാ​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ പ​ല​രും ഹോ​സ്റ്റ​ലി​ല്‍ ത​ങ്ങി​യ​ത്. ഇ​നി ആ​രെ​ങ്കി​ലും മ​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച്‌ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു.

NO COMMENTS