യു.എ.ഇ യിൽ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്നു വീണ് മരിച്ചു

135

ഉമ്മുല്‍ഖുവൈന്‍(യു.എ.ഇ): കണ്ണൂര്‍ സിറ്റി സ്വദേശികളായ ഫിറോസിന്റെയും ഷര്‍മിനാസിന്റെയും മകളും ഉമ്മുല്‍ ഖുവൈന്‍ ഇംഗ്ലീഷ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയുമായ മെഹക് ഫിറോസ്(15)ആണ് ഞായറാഴ്ച രാവിലെ അഞ്ചരയോടെയാണ് കെട്ടിടത്തില്‍നിന്നു വീണ് മരിച്ചത്.

ഉമ്മുല്‍ഖുവൈന്‍ കിങ് ഫൈസല്‍ സ്ട്രീറ്റിലെ നാഷണല്‍ ബാങ്ക് ഓഫ് ഉമ്മുല്‍ഖുവൈന് സമീപമുള്ള എന്‍.ബി.24 ജിം എന്ന ആറുനില കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്നാണ് മെഹക് വീണത്. ഇതേ കെട്ടിടത്തിലാണ് മെഹക്കും കുടുംബവും താമസിക്കുന്നത്. സംഭവമറിഞ്ഞയുടന്‍ മെഹക്കിന്റെ മാതാവ് ഷര്‍മിനാസ് അബോധാവസ്ഥയിലായി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മെഹക്കിന്റെ പിതാവ് ഫിറോസ് നിലവില്‍ നാട്ടിലാണുള്ളത്. മെഹക്കിന് രണ്ട് സഹോദരങ്ങളാണുള്ളത്. മെഹക് പഠിക്കാന്‍ മിടുക്കിയായിരുന്നെന്ന് ഉമ്മുല്‍ഖുവൈന്‍ ഇംഗ്‌ളീഷ് സ്‌കൂളിലെ അധ്യാപകര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS