മലയാള സിനിമ നടന്‍ അനില്‍ മുരളി അന്തരിച്ചു.

118

കൊച്ചി: നടൻ അനിൽ മുരളി അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ഈ മാസം 22 ആം തിയതിയാണ് കൊച്ചി യിലെ ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത് .വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുക യായിരുന്നു. അദ്ദേഹത്തിന് 56 ബയസ്സായിരുന്നു .

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരം​ഗത്തേക്ക് കടന്നുവരുന്നത്. ടിവി സീരിയലുകളില്‍ അഭിനയിച്ചു തുടങ്ങിയ അനില്‍ 1993ല്‍ വിനയന്‍ സംവിധാനം ചെയ്ത കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചി രുന്നു.

വാല്‍ക്കണ്ണാടി, ലയണ്‍, ബാബാ കല്യാണി, പുത്തന്‍ പണം, ഡബിള്‍ ബാരല്‍, പോക്കിരി രാജാ, റണ്‍ ബേബി റണ്‍, അയാളും ഞാനും തമ്മില്‍, കെഎല്‍ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, തുടങ്ങി മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ല്‍ അധികം സിനിമകളില്‍ അനിൽ മുരളി അഭിനയിച്ചി രുന്നു.

ടൊവിനോ തോമസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഫോറൻസികായിരുന്നു അവസാന ചിത്രം. മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ഭാര്യ: സുമ. മക്കൾ: ആദിത്യ, അരുന്ധതി.

NO COMMENTS