മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്തെ സ്ഫോടനം അക് ലാഖിന്‍റെ കൊലയ്ക്ക് പകരം

209

മലപ്പുറം: മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്തെ സ്ഫോടനം ബീഫ് വിവാദത്തെത്തുടര്‍ന്ന് യുപിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അക് ലാഖിന്‍റെ മരണത്തിന് പകരമെന്ന് കുറിപ്പ്. സ്ഫോടനം നടന്ന സ്ഥലത്തു നിന്ന് കണ്ടെടുത്ത പെട്ടിയില്‍ നിന്നാണ് കുറിപ്പ് ലഭിച്ചത്. ദ ബെയ്സ് മൂവ്മെന്റ് എന്ന് ഇംഗ്ലീഷില്‍ എഴുതി ഒട്ടിച്ച ചെറിയ കാര്‍ഡ്ബോര്‍ഡ് പെട്ടിയാണ് ഇത്. ലഘുലേഖയുടെ ഒരു പേജിലെ ഉള്ളടക്കം മാത്രമാണ് പോലീസ് പുറത്ത് വിട്ടത്. ഒരു പെന്‍ഡ്രൈവും കത്തിനൊപ്പമുണ്ട്. എന്നാല്‍ ഇതിന്‍റെ ഉള്ളടക്കം വെളിവായിട്ടില്ല.
കമ്ബ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് പ്രിന്റ് എടുത്ത രീതിയിലുള്ള കത്താണ് ഇത്. ഇന്‍ ദ നെയിം ഓഫ് അള്ളാ എന്ന് തുടങ്ങുന്ന കത്ത് ഇന്ത്യയുടെ ഭൂപടത്തിന് മുകളിലായാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. അക് ലാഖിന്റെ മരണം ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തിയെന്നും കൗണ്ട് യുവര്‍ ഡെയ്സ് (നാളുകള്‍ എണ്ണിക്കോ) എന്നും കത്തിലെഴുതിയിട്ടുണ്ട്. ബിന്‍ ലാദന്റെ ചിത്രവും കത്തിലുണ്ട്.കൊല്ലം, മൈസൂര്‍, ചിറ്റൂര്‍ കോടതികളില്‍ സ്ഫോടനം നടത്തിയത് ദ ബെയ്സ് മൂവ്മെന്റ് എന്ന സംഘടനയാണെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

അല്‍-ക്വൊയ്ദയുടെ ഇന്ത്യന്‍ രൂപമാണ് ബെയ്സ് മൂവ്മെന്റെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ഓര്‍ഗനൈസേഷന്‍ ഓഫ്ദ ബെയ്സ് ഓഫ് ജിഹാദ് ഇന്‍ ദ ഇന്ത്യന്‍ സബ് കോണ്ടിനന്റ് എന്ന് അര്‍ഥം വരുന്ന ജമാത്ത് ഖ്വായിദത്ത് അല്‍-ജിഹാദ് ഫി ‘ഷിഭി അല്‍-ഖറാത്ത് അല്‍-ഹിന്ദ്യ എന്നാണ് സംഘടനയുടെ ശരിക്കുമുള്ള പേര്. ഇതില്‍ നിന്നാണ് ബെയ്സ് മൂവ്മെന്റ് എന്ന പേരുണ്ടായത്. അല്‍-ഉമ എന്ന സംഘടയുമായി ചേര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനം.കോടതികളെയാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. ആന്ധ്രയിലെ ചിറ്റൂര്‍ കോടതി വളപ്പിലെ സ്ഫോടനത്തിന് ശേഷം ഉത്തരവാദിത്വം ഏറ്റുകൊണ്ട് ഈ സംഘടനയുടെ കത്ത് ലഭിച്ചിരുന്നു.

NO COMMENTS

LEAVE A REPLY