വി.ബി. രാമചന്ദ്രന്‍ നായര്‍ മലബാര്‍ സിമെന്‍റ്സ് എം.ഡി.

195

പാലക്കാട്:സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതമൂലം പ്രതിസന്ധിയിലായ മലബാര്‍ സിമെന്‍റ്സിന് പുതിയ മാനേജിങ് ഡയറക്ടറായി. ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡ്(എച്ച്‌.ഒ.സി.എല്‍) മുന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വി.ബി. രാമചന്ദ്രന്‍ നായരാണ് മലബാര്‍ സിമെന്‍റ്സ് എം.ഡിയാകുന്നത്. ഇദ്ദേഹത്തിന്‍റെ നിയമന ഉത്തരവ് തയാറായതായാണ് വിവരം.
കാലാവധി പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷം ശേഷിക്കേ എച്ച്‌.ഒ.സി.എല്‍: സി.എം.ഡി സ്ഥാനത്തുനിന്നു വി.ബി. രാമചന്ദ്രന്‍ നായരെ കഴിഞ്ഞ മാര്‍ച്ചില്‍ നീക്കിയിരുന്നു. പിന്നീട് ഇതേ സ്ഥാപനത്തില്‍ ഇദ്ദേഹം ചീഫ് ജനറല്‍ മാനേജരായി പ്രവര്‍ത്തിച്ചെങ്കിലും ഒന്നരമാസത്തിനുശേഷം സ്ഥാനമൊഴിഞ്ഞു.