മലബാര്‍ സിമന്റ്സ് മുന്‍ എംഡി വിജിലന്‍സ് കസ്റ്റഡിയില്‍

183

പാലക്കാട് • സിമന്റ് ഡീലര്‍ഷിപ്പ് ഇടപാടില്‍ മലബാര്‍സിമന്റ്സിന് 2.7 കേ‍ാടി രൂപയുടെ നഷ്ടം ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ സിമന്റ്സ് മുന്‍ എംഡി കെ.പത്മകുമാറില്‍ നിന്ന് വിജിലന്‍സ് മെ‍ാഴിയെടുക്കല്‍ ആരംഭിച്ചു. വിജിലന്‍സ് ഒ‍ാഫിസില്‍ ഡിവൈഎസ്പി എം.സുകുമാരന്‍, സിഐ പ്രവീണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മെഴിയെടുക്കല്‍. നടപടി ഇന്നും തുടരും. കേ‍ാടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്മകുമാറിനെ ഇന്നലെ രണ്ടേ‍ാടെയാണ് വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടത്. ആവശ്യമുള്ളപ്പേ‍ാള്‍ വൈദ്യസഹായം നല്‍കണമെന്ന് കേ‍ാടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ എംഡിയുടെ ഭാഗം അന്വേഷണ ഉദ്യേ‍ാഗസ്ഥര്‍ കേട്ടിട്ടില്ലെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ അഡ്വ.എ.ശ്രീകുമാര്‍ കേ‍ാടതിയെ അറിയിച്ചിരുന്നു.

ഡീലര്‍മാര്‍ക്ക് ഇളവു നല്‍കാനുള്ള തീരുമാനം ഡയറക്ടര്‍ബേ‍ാര്‍ഡാണ് എടുത്തതെന്നും വ്യക്തമാക്കി. എന്നാല്‍ മറ്റു മൂന്നുകേസുകളില്‍കൂടി തെളിവെടുക്കാനുണ്ടെന്നായിരുന്നു വിജിലന്‍സിന്റെ നിലപാട്. നാലുകേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട പത്മകുമാര്‍ സിമന്റ് എംഡി സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ പ്രതികുലമായി ബാധിക്കുമെന്നും സാക്ഷികളെ ഭയപ്പെടുത്തുന്നതായും കാണിച്ചാണ് അന്വേഷണ ഉദ്യേ‍ാഗസ്ഥന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്തത്.
പത്മകുമാറിനെ ഉള്‍പ്പെടെ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ സസ്പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് നേരത്തെ സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇന്നലെ വൈകിയാരംഭിച്ച മെ‍ാഴിയെടുക്കലിനുശേഷം അദ്ദേഹത്തിന്റെ ആരേ‍ാഗ്യസ്ഥിതി കണക്കിലെടുത്ത് കേ‍ാടതി നിര്‍ദ്ദേശപ്രകാരം പ്രത്യേക സംരക്ഷണത്തില്‍ വിജിലന്‍സ് ഒ‍‍ാഫിസില്‍ തന്നെയാണ് താമസിപ്പിച്ചത്. കേസുകളിലെ രേഖകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ ചേ‍ാദ്യാവലിയനുസരിച്ചായിരിക്കും ഇന്നു മെ‍ാഴിയെടുക്കല്‍. നടപടി നേരത്തെ പൂര്‍ത്തിയായാല്‍ നാളെ രാവിലെതന്നെ കേ‍ാടതിയില്‍ ഹാജരാക്കാനാണ് നീക്കം. നാളെ രണ്ടിന് ഹാജരാക്കാനാണ് കേ‍ാടതി ഉത്തരവ്. ഇതിനിടെ റിയാബിന്റെ മെമ്ബര്‍സെക്രട്ടറി സ്ഥാനത്തുനിന്നും പത്മകുമാറിനെ നീക്കം ചെയ്യാന്‍ നടപടി ആരംഭിച്ചതായാണ് സൂചന. പെ‍ാതുമേഖലാ സ്ഥാപനങ്ങളുടെ എംഡിമാരെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞദിവസം ആരംഭിച്ച ഇന്റര്‍വ്യൂവില്‍ റിയാബ് സെക്രട്ടറി പങ്കെടുക്കേണ്ടതായിരുന്നു.
വര്‍ഷങ്ങളായി റിയാബ് മെമ്ബര്‍ സെക്രട്ടറിയാണ് പത്മകുമാര്‍. അറസ്റ്റിലായതിനെ തുടര്‍ന്ന് എംഡിസ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കംചെയ്തിരുന്നു. വ്യവസായവകുപ്പ് സെക്രട്ടറി സജ്ഞയ് കൗളിനാണ് സിമന്റ്സ് എംഡിയുടെ ചുമതല.

NO COMMENTS

LEAVE A REPLY