മഹാരാഷ്ട്രയില്‍ നാളെ ബന്ദ്

297

മും​ബൈ: മഹാരാഷ്ട്രയില്‍ വിവിധ ഇടങ്ങളിലുണ്ടായ സാമുദായിക സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ദ​ളി​ത്-​മാ​റാ​ത്ത വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലായിരുന്നു ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. നൂ​റി​ല​ധി​കം വാ​ഹ​ന​ങ്ങ​ളാണ് ആക്രമണത്തില്‍ തകര്‍ത്തത്. മരിച്ചയാളുടെ കുടുംബത്തിന് പത്തു ലക്ഷം രൂപയുടെ ധനസഹായം മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണം കാരണം നഗരത്തിലെ വിവധ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നാളെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബ​ന്ദ് ആ​ച​രി​ക്കു​മെ​ന്ന് ദ​ളി​ത് സം​ഘ​ട​ന​ക​ള്‍ അ​റി​യി​ച്ചിട്ടുണ്ട്. ആക്രമികള്‍ അഴിഞ്ഞാടിയതിനെ തുടര്‍ന്ന് റോ​ഡ്, റെ​യി​ല്‍​വേ ഗ​താ​ഗ​തം തടസപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ സ്​കൂ​ളു​ക​ളും കോ​ള​ജു​ക​ളും താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചു.