സംസ്ഥാനത്ത് സർക്കാർ ഫണ്ടുപയോഗിച്ച് മതവിദ്യാഭ്യാസം നടത്തേണ്ടതില്ലെന്ന് ധനകാര്യമന്ത്രി

50

ദിസ്പൂര്‍ : സര്‍ക്കാരിന്റെ പൊതുഫണ്ട് ഉപയോഗിച്ച്‌ മതവിദ്യാഭ്യാസം നടത്തേണ്ടതില്ലെന്നും അതിനാല്‍ എല്ലാ മദ്രസകളും നിര്‍ത്തലാക്കുകയാണെന്നും അസമിന്റെ വിദ്യാഭ്യാസ-ധനകാര്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.മദ്രസകള്‍ അടക്കുന്നതോടെ പ്രതിസന്ധിയിലാകുന്ന 48 കരാര്‍ അധ്യാപകരെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള മറ്റു സ്കൂളുകളില്‍ നിയമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍, സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 614 സര്‍ക്കാര്‍, എയ്ഡഡ് മദ്രസകളാണ് അസമിലുള്ളത്. ഇതില്‍ 554 എണ്ണം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ളതും, 57 എണ്ണം പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ളതും, ബാക്കി 3 എണ്ണം ആണ്‍കുട്ടികള്‍ക്ക് മാത്രമുള്ളതുമാണ്. മദ്രസകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം ചെലവഴിച്ചിരുന്നത് 3-4 കോടി രൂപയാണ്.

എന്നാൽ സ്വകാര്യ മദ്രസകള്‍ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് തടസ്സമുണ്ടാവുകയില്ല. സര്‍ക്കാരിന്റെ ധനസഹായത്തോടെ ഇനി അസമില്‍ മതവിദ്യാഭ്യാസം അനുവദിക്കില്ലെന്നും ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക വിജ്ഞാപനം നവംബറില്‍ പുറപ്പെടുവിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS