മധ്യപ്രദേശിലെ ജയിലുകള്‍ക്ക് ചുറ്റും വൈദ്യുതി വേലി നിര്‍മ്മിക്കും

147

ഭോപ്പാല്‍: മധ്യപ്രദേശിലെ ജയിലുകള്‍ക്ക് ചുറ്റും വൈദ്യുതി വേലി നിര്‍മ്മിക്കാന്‍ ആലോചന. സംസ്ഥാനത്തെ 122 ജയിലുകള്‍ക്ക് ചുറ്റിലും വൈദ്യുതി വേലി നിര്‍മ്മിക്കും. ഭോപ്പാലിലെ ജയിലില്‍ നിന്ന് സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് വൈദ്യുതി വേലി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് എട്ട് സിമി പ്രവര്‍ത്തകര്‍ ഹെഡ് കോണ്‍സ്റ്റബിളിനെ വധിച്ചശേഷം ജയില്‍ ചാടിയത്. മറ്റ് സംസ്ഥാനങ്ങളെപ്പോലെ സുരക്ഷയുടെ കാര്യത്തില്‍ നമ്മളും ഗൗരവമായി ചിന്തിക്കണമെന്ന് മധ്യപ്രദേശ് ജയില്‍ ഡയറക്ടര്‍ ജനറല്‍ സജ്ഞയ് ചൗധരി പറഞ്ഞു. സംസ്ഥാനത്തെ ജയിലുകളിലെ ഭിത്തികളുടെ ഉയരം കൂട്ടുന്നതിനെക്കുറിച്ചും മധ്യപ്രദേശ് സര്‍ക്കാര്‍ ആലോപിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.