മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു.

0
37

ലഖ്‌നൗ: ശ്വാസകോശ രോഗ ബാധിതനായി ചികിത്സയിലായിരുന്ന മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു. മരണ വിവരം അദ്ദേഹത്തിന്റെ മകന്‍ അശുതോഷ് ടണ്ഠനാണ് പുറത്തുവിട്ടത്. ട്വിറ്ററിലൂടെയാണ് മകന്‍ മരണ വിവരം സ്ഥിരീകരിച്ചത്.

2003-2007 കാലഘട്ടത്തില്‍ യുപി നിയമസഭയില്‍ പ്രതിപക്ഷനേതാവുമായിരുന്നു. 2009-ല്‍ ലഖ്‌നൗവില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മായാവതി, കല്ല്യാണ്‍ സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്നു ലാല്‍ജി ടണ്ഠന്‍. ബിഹാര്‍ ഗവര്‍ണറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഗുരതരാവസ്ഥയില്‍ ലഖ്‌നൗവിലെ മേദാന്ത ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു ലാല്‍ജി ടണ്ഠന്‍. ശ്വാസകോശ പ്രശ്‌നങ്ങളും മൂത്രതടസ്സവും കാരണം ജൂണ്‍ 11-നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ആന്തരിക രക്തസ്രാവമുണ്ടായി നിലവഷളായത്. അശോതോഷ് ടണ്ഠന്‍ അടക്കം മൂന്ന് മക്കളാണുള്ളത്.ആദ്ദേഹത്തിന് . 85 വയസ്സായിരുന്നു.