മധൂര്‍ ജി.ജെ.ബി.എസ് പുതിയ ബ്ലോക്ക് നിര്‍മ്മാണത്തിന് ഒരു കോടി അനുവദിച്ചു

26

കാസര്‍കോട് വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി മധൂര്‍ ഗവണ്‍മെന്റ് ജൂനിയര്‍ ബേസിക്ക് സ്‌കൂളില്‍ പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി. ആറ് ക്ലാസ്മുറികളോട് കൂടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് ഒരു കോടി രൂപയാണ് വകയിരുത്തിയത്.

എന്‍.എ നെല്ലിക്കുന്ന് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയും മധൂര്‍ ഗ്രാമ പഞ്ചായത്ത് വിഹിതമായി ഒരു ലക്ഷം രൂപയും നിര്‍മ്മാണത്തിന് അനുവദിച്ചിട്ടുണ്ട്. ബാക്കി 74 ലക്ഷം രൂപ കാസറകോട് വികസന ഫണ്ടില്‍ നിന്നും അനുവദിക്കും.

പൊതുമരാമത്ത് കെട്ടിട നിര്‍മ്മാണ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിര്‍വ്വഹണഹ ഉദ്യോഗസ്ഥനായിട്ടുളള പദ്ധതിയില്‍ ഇരുനിലകളിലായിട്ടാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. പുതിയ ബ്ലോക്ക് നിര്‍മ്മാണം 10 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍ അറിയിച്ചു.

NO COMMENTS