നരേന്ദ്ര മോദി സര്‍ക്കാരിനെ ആക്രമിക്കുന്ന എല്ലാവര്‍ക്കും പുതുവത്സരം ആശംസിച്ച് ബിഎസ്പി അധ്യക്ഷ മായാവതി

247

ലക്‌നോ: നരേന്ദ്ര മോദി സര്‍ക്കാരിനെ ആക്രമിക്കുന്ന എല്ലാവര്‍ക്കും പുതുവത്സരം ആശംസിച്ച് ബിഎസ്പി അധ്യക്ഷ മായാവതി.
2018 ല്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കാതിരിക്കാന്‍ ബിജെപി സര്‍ക്കാരിന് നല്ല ബുദ്ധി തോന്നിക്കാന്‍ പ്രാര്‍ഥിക്കുകയാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ അധ്വാനിക്കുന്നവര്‍ക്കും സത്യസന്ധരായ ആളുകള്‍ക്കും സാമ്പത്തിക ഞെരുക്കത്തിന്റെയും ബുദ്ധിമുട്ടുകളുടേയും വര്‍ഷമായിരുന്നു. ബിജെപിയുടെ ഏകാധിപത്യ ഭരണത്തിനും സ്ഥാപിത താല്‍പര്യങ്ങള്‍ക്കും രാജ്യം ദുരിതം അനുഭവിക്കുകയാണ്. നോട്ട് നിരോധനം അടിയന്തരാവസ്ഥയ്ക്കു സമാനമായ അവസ്ഥയാണ് സൃഷ്ടിച്ചതെന്നും മായാവതി ചൂണ്ടിക്കാട്ടി.