എം. ​ശി​വ​ശ​ങ്ക​ര്‍ ന​ട​ത്തി​യ ഇ​ട​പാ​ടു​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​ദി​യ​ല്ല – മു​ഖ്യ​മ​ന്ത്രി

8

തി​രു​വ​ന​ന്ത​പു​രം: എം. ​ശി​വ​ശ​ങ്ക​ര്‍ വ്യ​ക്തി​പ​ര​മാ​യി ന​ട​ത്തി​യ ഇ​ട​പാ​ടു​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​ദി​യ​ല്ലയെന്നും സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ സ​ര്‍​ക്കാ​രി​നെ കു​റ്റ​പ്പെ​ടു​ത്താ​നൊ​ന്നു​മി​ല്ലെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​പ​ര​മാ​യോ ധാ​ര്‍​മി​ക​മാ​യോ ഒ​രു ഉ​ത്ത​ര​വാ​ദി​ത്വ​വും സ​ര്‍​ക്കാ​രി​നി​ല്ലെ​ന്നും ഈ സര്‍ക്കാര്‍ ഒരു അഴിമതിയും വച്ചുവാഴിക്കില്ല എന്ന നേരത്തത്തെ നിലപാട് തന്നെയാണ് ഇപ്പോള്‍ ഉള്ളതെന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു.

അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങള്‍ ഒന്നിപിറകേ ഒന്നായി ഉന്നയിച്ച്‌ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ജനക്ഷേമകരമായ നടപടികളെ തമസ്കരിക്കാം എന്ന ചിന്തയാണ് കേരളത്തിലെ പ്രതിപക്ഷത്തെ നയിക്കുന്നതെന്നും ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ച്‌ അഴിമതിയുടെ ദുര്‍ഗന്ധം ഭരണകൂടത്തിനുമേല്‍ എറിഞ്ഞുപിടിപ്പിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.തന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി എന്നിവരുടെ അറസ്റ്റുകളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.