എം-ടെക്ക് അഡ്മിഷൻ

20

സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ ആർ ആന്റ് ഡിസി ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എം.ടെക്ക് പ്രോഗ്രാമിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഇലക്ട്രോണിക്‌സിൽ വി എൽ എസ് ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടർ സയൻസിൽ സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീവിഷയങ്ങളിലാണ് എം.ടെക്ക്. വെള്ളയമ്പലത്തെ സിഡാക്ക് ക്യാമ്പസിലാണ് ഇആർ ആന്റ് ഡിസിഐ-ഐടി പ്രവർത്തിക്കുന്നത്.

വിദ്യാർത്ഥികളിൽ മികച്ച നിലവാരം പുലർത്തുന്നവർക്ക് സി-ഡാക്കിലെ പ്രോജക്ടുകളിൽ പ്രവർത്തിക്കാനും പഠനശേഷം രണ്ടുവർഷം വരെ സ്‌റ്റൈപ്പന്റോടെ ഇന്റേൺഷിപ്പിനോ മികച്ച കമ്പനികളിൽ പ്ലേസ്മെന്റിനോ അവസരം ലഭിക്കും.

അപേക്ഷിക്കാനുള്ള അവസാനതീയതി സെപ്റ്റംബർ 15. കൂടുതൽ വിവരങ്ങൾക്ക് erdciit.ac.in സന്ദർശിക്കുകയോ ഫോണിൽ (04712723333 എക്സ്റ്റൻഷൻ:250,295, മൊബൈൽ: 8547897106) ബന്ധപ്പെടുകയോ ചെയ്യുക.

NO COMMENTS