എം ആർ വാക്‌സിൻ അറിയേണ്ടതെല്ലാം

483

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഇന്ത്യയുൾപ്പെടെ 150 രാജ്യങ്ങളിൽ MR വാക്സിൻ യജ്‌ഞം നടക്കുന്നത് നിങ്ങളെല്ലാവരും അറിഞ്ഞു കാണുമല്ലോ. അതിന്റെ ഭാഗമായി കേരള സർക്കാരിന്റെ കീഴിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഒക്ടോബർ 3 മുതൽ സ്കൂളുകളിലും തുടർന്ന് അംഗൻവാടികളിലും വാക്സിൻ കൊടുത്തു തുടങ്ങിയിട്ടുണ്ട്. അഞ്ചാംപനി, റുബെല്ല എന്നീ രോഗങ്ങളെ ഭൂമുഖത്തുനിന്ന് തന്നെ തുടച്ചുനീക്കാനുള്ള യജ്ഞത്തിന്റെ ഭാഗമാണിത്.

സാമൂഹ്യ പ്രതിബദ്ധത മുൻ നിർത്തി ബ്ലഡ് ഡോണേഴ്സ് കേരള ഇക്കാര്യത്തിൽ നൂറു ശതമാനം പിന്തുണ കേരള സർക്കാരിനറിയിക്കുന്നു. കേരളമൊട്ടുക്ക് വാക്സിൻ പ്രചാരണം നടത്തുന്നതിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള ആറാം തീയതി രാവിലെ 10 മണിക്ക് തിരുവനന്തപുരം പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈ സ്കൂളിൽ തിരുവനന്തപുരത്തെ വാക്സിനേഷൻ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിക്കുന്നു. സമീപ പ്രദേശത്തുള്ള എല്ലാ നല്ലവരായ നാട്ടുകാരെയും, പ്രത്യേകിച്ച് 9 മാസത്തിനും 15 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾ ഉള്ള മാതാപിതാക്കളെയും ക്ഷണിച്ചു കൊള്ളുന്നു. അന്നേ ദിവസം പരിപാടിയിൽ പങ്കെടുത്തു നിങ്ങളുടെ വാക്സിൻ സംബന്ധമായ എല്ലാ സംശയങ്ങളും ദൂരീകരിച്ചു അസുഖങ്ങൾ ഇല്ലാത്ത ഒരു തലമുറയെ വാർത്തെടുക്കാൻ ആരോഗ്യവകുപ്പുമായി കൈകോർക്കൂ.

ബ്ലഡ് ഡോണേഴ്സ് കേരള തിരുവനന്തപുരം
Aneesh pothencode
8589040494

NO COMMENTS