ജോയ്സ് ജോർജ് എംപിയുടെ പട്ടയം റദ്ദാക്കിയതിനു പ്രതിഫലം കിട്ടിയിട്ടുണ്ടോയെന്ന് മന്ത്രി എം.എം. മണി

216

കട്ടപ്പന: ജോയ്സ് ജോർജ് എംപിയുടെ പട്ടയം റവന്യു വകുപ്പ് റദ്ദാക്കിയ സംഭവത്തിൽ സിപിഐക്കെതിരെ വിമർശനവുമായി മന്ത്രി എം.എം. മണി. കോൺഗ്രസിനെ സഹായിക്കാനാണു എംപിയുടെ പട്ടയം റദ്ദാക്കിയത്. ഇതു സിപിഐ മനപൂർവം ചെയ്തതാണ്. ജോയ്സ് ജോർജ് എംപിയുടെ പട്ടയം റദ്ദാക്കിയതിനു പ്രതിഫലം കിട്ടിയിട്ടുണ്ടോയെന്നു സിപിഐ ജില്ലാ നേതൃത്വം വിശദീകരിക്കണമെന്നും മണി വ്യക്തമാക്കി.
കെ. കരുണാകരന്റെ കൗപീനം തിരുമ്മിയാണു ചെന്നിത്തല നേതാവായത്. എന്നാൽ, താൻ നല്ല തന്തയ്ക്കുണ്ടായവനാണെന്നും പാർട്ടി പ്രവർത്തനം നടത്തിയാണു നേതാവായതെന്നും മണി പറയുകയുണ്ടായി. തിരുവഞ്ചൂരിനു ശ്രീകൃഷ്ണന്റെ നിറമാണ്. ഒരിക്കലും നേരിൽ കണ്ടിട്ടു പോലുമില്ലാതിരുന്ന അഞ്ചേരി ബേബിയുടെ പേരിൽ തിരുവഞ്ചൂർ തന്നെ നാടുകടത്തിയെന്നും മണി കൂട്ടിച്ചേർത്തു.

NO COMMENTS