സി​പി​ഐ എ​ന്ന വി​ഴു​പ്പ് ചു​മ​ക്കേ​ണ്ട ആ​വ​ശ്യം സി​പി​എ​മ്മി​നി​ല്ലെ​ന്ന് എം.​എം.​മ​ണി

171

മ​ല​പ്പു​റം: സി​പി​ഐ എ​ന്ന വി​ഴു​പ്പ് ചു​മ​ക്കേ​ണ്ട ആ​വ​ശ്യം സി​പി​എ​മ്മി​നി​ല്ലെ​ന്ന് വൈദ്യുതി മ​ന്ത്രി എം.​എം.​മ​ണി.‌ സി​പി​ഐ മ​ന്ത്രി​മാ​ർ മ​ന്ത്രി​സ​ഭാ​യോ​ഗം ബ​ഹി​ഷ്ക​രി​ച്ച​ത് മു​ന്ന​ണി മ​ര്യാ​ദ​യ്ക്ക് നി​ര​ക്കാ​ത്ത​താ​ണ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യാ​തെ​യാ​ണ് മൂ​ന്നാ​ര്‍ വി​ഷ​യ​ത്തി​ൽ അ​ട​ക്കം സി​പി​ഐ വ​കു​പ്പു​ക​ള്‍ തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ട​തെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു. തോമസ് ചാണ്ടി വിഷയത്തില്‍ ഹീറോ ചമയാനുള്ള സി.പി.ഐ ശ്രമം മര്യാദ കേടാണ്. മു​ന്ന​ണി മ​ര്യാ​ദ ഇ​ല്ലാ​തെ​യാ​ണ് സി​പി​ഐ പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും എം.​എം.​മ​ണി കു​റ്റ​പ്പെ​ടു​ത്തി. മ​ല​പ്പു​റ​ത്തെ വ​ണ്ടൂ​രി​ൽ സി​പി​എം ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

NO COMMENTS