അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യും : എംഎം മണി

165

ഇടുക്കി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് വൈദ്യുതമന്ത്രി എംഎം മണി. പദ്ധതി നടത്തിപ്പിന് സമവായത്തിന് ശ്രമിക്കുമെന്നും പദ്ധതിയെ എതിര്‍ക്കുന്നവരെ തുറന്നുകാട്ടുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഭരണമുന്നണിയിലെ സിപിഐ ഉള്‍പ്പെടെ പദ്ധതിയെ ശക്തമായി എതിര്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യകതമാക്കിത്.