അതിരപ്പള്ളി പദ്ധതിയെ സിപിഐ എതിര്‍ക്കുന്നത് വിവരക്കേട് കൊണ്ടാണെന്ന് എംഎം മണി

175

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയെ സിപിഐ എതിര്‍ക്കുന്നത് വിവരക്കേട് കൊണ്ടാണെന്ന് വൈദ്യുത മന്ത്രി എംഎം മണി. പദ്ധതി നടപ്പാക്കണമെന്നാണ് സിപിഎംന്റെയും കെഎസ്‌ഇബിയുടെയും തീരുമാനം, പദ്ധതിക്കെതിരെ നിയമനടപടിയുണ്ടായാല്‍ നേരിടുമെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല ഭരണത്തിലുണ്ടായിരുന്നപ്പോള്‍ പദ്ധതി വേണ്ടെന്ന് വെക്കാത്തവര്‍ ഇപ്പോള്‍ പദ്ധതിയ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും എംഎം മണി പറഞ്ഞു.

NO COMMENTS