സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമരശനവുമായി എം.എം. മണി

193

നെടുങ്കണ്ടം (ഇടുക്കി): സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമരശനവുമായി സി.പി.എം നേതാവ് എം.എം. മണി. റവന്യൂ, കൃഷി മന്ത്രിമാരെയാണ് മണി പരസ്യമായി വിമര്‍ശിച്ചത്. ജില്ലയുടെ കാര്യങ്ങളെക്കുറിച്ച്‌ ധാരണയില്ലാതെ മണ്ടത്തരങ്ങള്‍ കാണിക്കുന്ന മന്ത്രിമാര്‍ സര്‍ക്കാരിന് കുഴപ്പമാണ്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം നടത്താനും മടിക്കേണ്ടെന്ന് എം.എം. മണി പറഞ്ഞു. കര്‍ഷക സംഘം ജില്ലാ സമ്മേളനം ഇടുക്കി നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനെയും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനെയുമാണ് വകുപ്പുകളുടെ പേരെടുത്ത് പറഞ്ഞ് മണി വിമര്‍ശിച്ചത്. സംസ്ഥാനത്തെ പ്രശ്നങ്ങളെക്കുറിച്ച്‌ ധാരണയില്ലാത്ത ചിലരാണ് നമ്മളെ ഭരിക്കുന്നതെന്നും അതിന്റെ പ്രശ്നങ്ങള്‍ സരക്കാരിനുണ്ടെന്നും മണി പറഞ്ഞു. കാസര്‍കോട്ടെ കാര്യങ്ങള്‍ അറിയാവുന്ന മന്ത്രി ഇടുക്കിയുടെ കാര്യങ്ങളില്‍ വിവരക്കേടു പറയുകയാണെന്നും കുറ്റപ്പെടുത്തി. ഒരേ മുന്നണിയുടെ ഭാഗമായി ഇരിക്കെയാണ് സി.പി.ഐ. മന്ത്രിമാര്‍ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗക്കൂടിയായ എം.എം. മണി പരസ്യമായി വിമര്‍ശം ഉന്നയിച്ചിരിക്കുന്നത്.