തീയേറ്റര്‍ ഉടമയെ അറസ്റ്റു ചെയ്ത പോലീസ് നടപടി കിരാതം : എം.എം.ഹസന്‍

226

തിരുവനന്തപുരം : മലപ്പുറം എടപ്പാള്‍ തിയേറ്ററില്‍ 10 വയസ്സുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കെതിരേ നടപടിയെടുക്കുവാന്‍ പോലീസിനെ സഹായിച്ച തീയേറ്റര്‍ ഉടമയെ അറസ്റ്റു ചെയ്ത നടപടി കിരാതമായിപ്പോയെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍.
തിയേറ്റര്‍ ഉടമ ഉചിതമായ നടപടി സ്വീകരിച്ചതു കൊണ്ടുമാത്രമാണ് സംഭവം പുറത്തു വന്നത്. തിയേറ്റര്‍ ഉടമയുടെ നടപടിയെ ഭരണകക്ഷി നേതാക്കള്‍ ഉള്‍പ്പടെ അന്ന് സ്വാഗതം ചെയ്തതാണ്. തിയേറ്റര്‍ ഉടമ നല്‍കിയ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസില്‍ ഹാജരാക്കിയിട്ടും അവര്‍ അനങ്ങിയില്ല. തുടര്‍ന്ന് മാധ്യമങ്ങള്‍ സംഭവം പുറത്തു വിട്ടതിനു ശേഷമാണ് പോലീസ് നടപടിയെടുക്കാന്‍ തയ്യാറായത്. തുടക്കം മുതല്‍ പോലീസ് പ്രതിയോടൊപ്പം ആയിരുന്നുവെന്ന് സുവ്യക്തമാണെന്ന് എം.എം.ഹസന്‍ പറഞ്ഞു.

NO COMMENTS