ഷുഹൈബിനേറ്റ 42-ാമത്തെ വെട്ടാണ് പിണറായി സര്‍ക്കാരിന്‍റെ നടപടി : എം.എം.ഹസന്‍

179

തിരുവനന്തപുരം : സിംഗിള്‍ ബഞ്ച് ഉത്തരവിട്ട സി.ബി.ഐ അന്വേഷണത്തിനെതിരേ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയ പിണറായി സര്‍ക്കാരിന്റെ നടപടി ഷുഹൈബിനേറ്റ 42-ാമത്തെ വെട്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. ഡിവിഷന്‍ ബഞ്ചിന്റെ സ്റ്റേ താല്ക്കാലികമാണെന്നും 23 ന് വാദം കേട്ട ശേഷമേ അന്തിമ വിധി ഉണ്ടാകുകയുള്ളു. ഷുഹൈബ് വധത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളും സി.പി.എം ഉന്നതര്‍ ഉള്‍പ്പെട്ട ഗൂഢാലോചനയും പുറത്ത് വരരുതെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത് അപ്പീല്‍ നല്‍കിയത്. കേരള പോലീസ് അന്വേഷിച്ചാല്‍ പ്രതികളെ രക്ഷിച്ചെടുക്കാന്‍ സി.പി.എമ്മിന് കഴിയും. കൊലയാളികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ചെലവില്‍ സുപ്രീംകോടതിയില്‍ നിന്നും അഭിഭാഷകരെ കൊണ്ടുവന്ന് വാദിച്ചത്. ഷുഹൈബിന്റെ അച്ഛന്‍ ഉള്‍പ്പടെയുള്ള ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണമാണ് ഇതിന് വിനിയോഗിക്കുന്നത്. ഖജനാവിലെ പണം ഉപയോഗിച്ച് കൊലയാളികള്‍ക്ക് നിയമ സംരക്ഷണം നല്‍കുന്ന ഇടതു സര്‍ക്കാരിന്റെ നടപടിയെ ശക്തമായി എതിര്‍ക്കുന്നുവെന്നും എം.എം.ഹസന്‍ പറഞ്ഞു.

NO COMMENTS