പാര്‍ട്ടി അനുകൂലിക്കുന്നുണ്ടെങ്കിലും മുത്തലാഖ് നിയമത്തെ താന്‍ അനുകൂലിക്കുന്നില്ലെന്ന് എം.എം ഹസന്‍

255

തിരുവനന്തപുരം : പാര്‍ട്ടി അനുകൂലിക്കുന്നുണ്ടെങ്കിലും മുത്തലാഖ് നിയമത്തെ താന്‍ അനുകൂലിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍. ഏകീകൃത സിവില്‍ കോഡ് ലക്ഷ്യം വച്ചുള്ളതാണ് മുത്തലാഖ് നിയമമെന്നും ഹസന്‍ അറിയിച്ചു.

കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിച്ച ‘മുസ്ലിം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ ബില്‍’ ആണ് ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കിയത്. മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കി മൂന്നുവര്‍ഷം തടവു ശിക്ഷ നല്‍കുന്നതാണ് പുതിയ ബില്‍. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ വന്‍ഭൂരിപക്ഷത്തോടെ സഭ തള്ളുകയും ചെയ്തിരുന്നു.