തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് എം.എം.ഹസന്‍

216

കൊല്ലം: അധികാര ദുര്‍വിനിയോഗം നടത്തിയ മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. തോമസ് ചാണ്ടിയുടെ അഴിമതിയുടെ തെളിവുകള്‍ ഓരോ ദിവസവും പുറത്ത് വരികയാണ്. മന്ത്രിയെ സംരക്ഷിക്കാനായി മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മാര്‍ത്താണ്ഡം കായല്‍ നികത്തിയെടുത്തതിനേയും മിച്ചഭൂമിയും പുറമ്പോക്കുമെല്ലാം കൈയേറിയതിനേയും കുറിച്ചുള്ള തഹസീല്‍ദാറുടെ റിപ്പോര്‍ട്ട് എല്ലാ ഓഫീസുകളില്‍ നിന്നും അപ്രത്യക്ഷമായതിനു കാരണം ഭരണപക്ഷ സ്വാധീനമാണ്. മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ഡി.സി.സി നടത്തി വരുന്ന സമരത്തില്‍ തൃപ്തനാണ്. മന്ത്രി രാജിവച്ചില്ലെങ്കില്‍ ഇപ്പോഴത്തെ സമരരീതി മാറ്റി കൂടുതല്‍ ശക്തമാക്കുമെന്നും എം.എം. ഹസന്‍ പറഞ്ഞു.