ദിലീപിന്റെ അറസ്റ്റ് വൈകിപ്പിച്ചത് മുഖ്യമന്ത്രി : എംഎം ഹസ്സന്‍

185

കാസര്‍കോട്: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് വൈകിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. മുഖ്യമന്ത്രിയും ദിലീപുമായി അടുത്ത ബന്ധമുണ്ട്. സിപിഎമ്മുമായും മുഖ്യമന്ത്രിയുമായുമുള്ള ദിലീപിന്റെ ബന്ധം ഭൂമി കൈയേറ്റത്തിന് സഹായകമായോ എന്ന് അന്വേഷിക്കണമെന്നും ഹസ്സന്‍ പറഞ്ഞു.
സംസ്ഥാനത്ത് കസ്റ്റഡിമരണങ്ങള്‍ വര്‍ധിക്കുകയാണ്. പോലീസ് തന്നെ സദാചാര പോലീസ് ചമയുന്നു. തൃശൂരില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെ മര്‍ദിച്ച പോലീസുകാരനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.