മാധ്യമ രംഗത്തേക്ക് കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ എം.എം. ആർ എച്ച് എസ് എസിൽ മീഡിയാ ക്ലബിന് തുടക്കം കുറിച്ചു

537

തിരുവനന്തപുരം : മാധ്യമ രംഗത്തേക്ക് കുട്ടികളെ തൽപരരാക്കുന്നതിനും, കുട്ടികളുടെ സർഗ്ഗശേഷി വളർത്തി എടുക്കുന്നതിനും ഉള്ള ലക്ഷ്യവുമായി നിറ മൺകര എം.എം.ആർ എച്ച് എസ് എസിൽ മീഡിയ, ആർട്ട്സ് ക്ലബ് എന്നിവക്ക് തുടക്കം കുറിച്ചു. സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫോട്ടോഗ്രാഫിയിൽ ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയ കിഷോർ കുമാർ ഉൽഘാടനം ചെയ്തു. ബിഗ് എഫ് എം ആർ ജെ മാരായ ഫിറോസ്, സുനിത, ആൻസി എന്നിവർ സന്നിഹിതനമാരുന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ ബാന്റ് ഗ്രൂപ്പായ വി ഭാഗ് ഒന്നാം വാർഷികവും ഇതി നോടൊപ്പം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സുഷമാ ഭായ്, പി.ടി.എ പ്രസിഡൻറ് മോഹനകുമാർ, പി.ടി.എ സെക്രട്ടറി പ്രീത എന്നിവർ പങ്കെടുത്തു. ക്ലബുകളുടെ മികച്ച പ്രവർത്തനത്തിന് ഉതകുന്ന മീഡിയാ റൂമിന്റെ നിർമ്മാണം നടത്താൻ ക്ലബുകളുടെ ചുമതല വഹിക്കുന്ന ശാന്തി ടീച്ചറുടെ നേതൃത്വത്തിൽ ശ്രമങ്ങൾ പുരോഗതിയിലാണ്.

NO COMMENTS