ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നാ​ലാം ഘ​ട്ട​ത്തി​ല്‍ രാ​ജ​സ്ഥാ​നും മ​ധ്യ​പ്ര​ദേ​ശും ആ​ദ്യ​മാ​യി ഇ​ന്ന് പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തും.

215

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നാ​ലാം ഘ​ട്ട​ത്തി​ല്‍ രാ​ജ​സ്ഥാ​നും മ​ധ്യ​പ്ര​ദേ​ശും ആ​ദ്യ​മാ​യി ഇ​ന്ന് പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തും.ഇ​ന്ത്യ​യു​ടെ ഭാ​വി​നി​ര്‍​ണ​യി​ക്കാ​ന്‍ രാ​ജ്യ​ത്തി​ന്‍റെ ഹൃ​ദ​യ​ഭൂ​മി​ക ഇ​ന്ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലും ഒ​ഡീ​ഷ​യി​ലും അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന​ത്.

ഒ​മ്ബ​തു സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 72 മ​ണ്ഡ​ല​ങ്ങ​ളി​ലെ 12 കോ​ടി 79 ല​ക്ഷം വോ​ട്ട​ര്‍​മാ​രാ​ണ് വി​ധി​യെ​ഴു​തു​ന്ന​ത്. മ​ഹാ​രാ​ഷ്‌​ട്ര(17), രാ​ജ​സ്ഥാ​ന്‍(13), യു​പി(13), ബം​ഗാ​ള്‍(​എ​ട്ട്), ഒ​ഡീ​ഷ(​ആ​റ്), മ​ധ്യ​പ്ര​ദേ​ശ്(​ആ​റ്), ബി​ഹാ​ര്‍(​അ​ഞ്ച്), ജാ​ര്‍​ഖ​ണ്ഡ്(​മൂ​ന്ന്) ജ​മ്മു​കാ​ഷ്മീ​ര്‍ (ഒ​ന്ന്) എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് തി​ങ്ക​ളാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. രാ​ജ​സ്ഥാ​ന്‍, മ​ധ്യ​പ്ര​ദേ​ശ് തെ​ര​ഞ്ഞെ​ടു​പ്പ് ബി​ജെ​പി​ക്ക് നി​ര്‍​ണാ​യ​ക​മാ​ണ്.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് വ​ന്‍ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ സം​സ്ഥാ​ന​ങ്ങ​ളാ​ണി​വ. സി​പി​ഐ​യു​ടെ ക​ന​യ്യ കു​മാ​ര്‍, കോ​ണ്‍​ഗ്ര​സി​ന്‍റെ ഊ​ര്‍​മി​ള മ​തോ​ണ്ട്ക​ര്‍, എ​സ്പി​യു​ടെ ഡിം​പി​ള്‍ യാ​ദ​വ്, കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ല്‍​മാ​ന്‍ ഖു​ര്‍​ഷി​ദ്, കേ​ന്ദ്ര​മ​ന്ത്രി ബാ​ബു​ല്‍ സു​പ്രി​യോ, ആ​ര്‍​എ​ല്‍​സ്പി മേ​ധാ​വി ഉ​പേ​ന്ദ്ര കു​ശ്വ​ഹ എ​ന്നി​വ​രാ​ണ് നാ​ലാം​ഘ​ട്ട​ത്തി​ല്‍ ജ​ന​വി​ധി തേ​ടു​ന്ന പ്ര​മു​ഖ​ര്‍.

രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗ​ഹ്‌​ലോ​ട്ടി​ന്‍റെ മ​ക​ന്‍ വൈ​ഭ​വ് ഗ​ഹ്‌​ലോ​ട്ടും നാ​ലാം​ഘ​ട്ട​ത്തി​ല്‍ ജോ​ദ്പൂ​രി​ല്‍ നി​ന്ന് ജ​ന​വി​ധി തേ​ടു​ന്നു. 72 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ആ​കെ 945 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പു സ​മ​യം. വോ​ട്ടെ​ടു​പ്പി​നി​ടെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍ പ​തി​വാ​യ​തോ​ടെ ബം​ഗാ​ളി​ല്‍ ഇ​ത്ത​വ​ണ ക​ന​ത്ത സു​ര​ക്ഷ​യാ​ണ്. 580 ക​മ്ബ​നി കേ​ന്ദ്ര​സേ​ന​യെ​യാ​ണു നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

NO COMMENTS