സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കര്‍ശന നടപപടിയെടുക്കുമെന്ന് ഡിജിപി

233

തിരുവനന്തപുരം : സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേരളത്തില്‍ അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷണര്‍ പി.പ്രകാശിനാണ് അന്വേഷണ ചുമതല. ശബരിമല യുവതി പ്രവേശത്തെ സന്ദീപാനന്ദ ഗിരി അനുകൂലിച്ചിരുന്നു. ഈ വിഷയത്തില്‍ ബിജെപിക്കും സംഘപരിവാറിനും എതിരായി സന്ദീപാനന്ദ ഗിരി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹത്തിനു ഭീഷണി ഉണ്ടായിരുന്നു.

NO COMMENTS